ഇന്ത്യൻ വോളിബോൾ താരം സൂര്യയ്ക്ക് മഹാത്മയുടെ വരവേൽപ്പ്..
ഇന്ത്യൻ വോളിബോൾ താരവും കേരള വോളിബോൾ ക്യാപ്റ്റനുമായ ഇടക്കിടം സ്വദേശി സൂര്യയ്ക്ക് കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറിയും സ്പോർട്സ് അക്കാഡമിയുടെയും നേതൃത്വത്തിൽ ആദരിച്ചു.
ഫെബ്രുവരിയിൽ ഭുവനേശ്വറിൽ നടന്ന വോളിബോൾ വനിതാ വിഭാഗം 2022 ഫെഡറേഷൻ കപ്പ് ഇന്ത്യൻ റെയിൽവേസിനെ തോൽപ്പിച്ച് കേരള കപ്പ് എടുത്തപ്പോൾ അതിന്റെ ക്യാപ്റ്റൻ നമ്മുടെ നാട്ടുകാരി സൂര്യ ആണെന്നതിൽ നാം ഏവർക്കും അഭിമാനിക്കാവുന്ന കാര്യമാണെന്ന് അനുമോദനം ഉദ്ഘാടനം ചെയ്തു മുൻ ഇന്ത്യൻ ഫുട്ബോൾ താരം കുരികേശ് മാത്യു പറഞ്ഞു. യോഗത്തിൽ മഹാത്മ പ്രസിഡന്റ് പി ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ രശ്മി, കെജി അലക്സ്, ഓ രാജൻ, കോശി കെ ജോൺ. കെജി റോയ്. രേഖ ഉല്ലാസ്, അഡ്വക്കേറ്റ് ലക്ഷ്മി അജിത്ത്, ശ്രീലക്ഷ്മി, ജലജ ശ്രീകുമാർ, ശാലിനി വിക്രമൻ, ബിജു ഫിലിപ്പ്, ജോർജ് പണിക്കർ, എ എസ് കരീം, കണ്ണാട്ട് രവി, ദിനേശ് മംഗലശ്ശേരി, പൂവറ്റൂർ സുരേന്ദ്രൻ, വേണു അവണൂർ, ആർ രാജേഷ്, സുനിൽ പള്ളിക്കൽ, സുധീർ തങ്കപ്പ,അന്തമൺ ജോയ്,തുടങ്ങിയവർ സംസാരിച്ചു