Football Coaching Inauguration

Logo

mahatma Football coaching

മഹാത്മാ കൊട്ടാരക്കരയിൽ ഫുട്ബോൾ കോച്ചിങ്ങ് ആരംഭിച്ചു.മുൻസിപ്പൽ ചെയർമാൻ ശ്രീ.എ.ഷാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്പോർട്സിന് നഗരസഭ കൂടുതൽ ഊന്നനൽകുമെന്ന് ചെയർമാൻ പറഞ്ഞു.മുൻ കേരള സന്തോഷ്‌ ട്രോഫി ഫുട്ബോൾ താരവും കേരള ടീം ക്യാപ്റ്റനുമായിരുന്ന കുരികേശമാത്യു ആണ്‌ ക്യാമ്പ് നയിക്കുന്നത്.10 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.മുൻ ഇന്ത്യൻ താരങ്ങളായിരുന്ന ഷറഫലി,പാപ്പച്ചൻ, ഐ.എം.വിജയൻ,ചാക്കോ,തോബിയാസ്,എന്നിവരെ പലപ്പോഴായി ക്യാമ്പുകളിൽ എത്തിച്ച് അവരുടെ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നുനൽകുമെന്നും കുരികേഷ് മാത്യു അറിയിച്ചു.പരമാവാതി കുട്ടികൾ ഈ സൗകര്യം വിനിയോഗിക്കനാമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.കൂടാതെ പാവപ്പെട്ടവരായ ഫുട്ബോളിൽ താല്പര്യവും കഴിവും ഉള്ള കുട്ടികൾക്ക് ജേഴ്സിയും ബൂട്ട്സും മഹാത്മാ സ്പോൺസർ ചെയ്യുന്നതായിരിക്കും.

More Articles

English