Malayala Manorama -Sports Club Nomination

Logo

#അഭിമാനനിമിഷം** മലയാള മനോരമ സ്പോർട്സ് ക്ലബ്ബ് പുരസ്ക്കാരം- 2022 ലേക്കുള്ള ചുരുക്ക പട്ടികയിൽ കൊട്ടാരക്കര മഹാത്മ സ്പോർട്ട്സ് അക്കാഡമിയും ഉൾപ്പെട്ടു

നൂറോളം അപേക്ഷകളാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മനോരമയ്ക്ക് ലഭിച്ചത്. അത് മികവിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത് 8 എണ്ണമായി ചുരുക്കിയപ്പോൾ അതിൽ മഹാത്മയും ഉൾപ്പെട്ടു. മനോരമയുടെ നേരിട്ടുള്ള അന്വേഷണത്തിനായി വിദഗ്ധ സംഘം മഹാത്മയിൽ എത്തിച്ചേർന്നു. 
ഇന്ത്യൻ വോളി ബോൾ ക്യാപ്റ്റൻ അർജുന അവാർഡ് ജേതാവ് ശ്രീ. ടോം ജോസഫ് , കേരള ടീം സന്തോഷ്ട്രോഫി നേടിയ വർഷത്തെ മുഖ്യ കോച്ച്. T. A. ജാഫർ സർ , ഇന്ത്യൻ അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇൻഡ്യ ജോയിന്റ് സെക്രട്ടറിയും കേരള സ്പോർട്സ് കൗൺസിൽ മെമ്പറുമായ
P. I. ബാബു സാർ എന്നിവരാണ് കോട്ടയം മലയാളമനോരമ പ്രതിനിധി അജയ് ബെൻ സാറിനൊപ്പം നമ്മുടെ ഗ്രാണ്ടിൽ എത്തിച്ചേർന്ന് കുട്ടികളുടെ പരിശീലനവും അക്കാദമിയുടെ പ്രവർത്തനങ്ങളും വിലയിരുത്തി മടങ്ങിയത്. നമ്മുടെ സ്പോർട്സ് ഡയറക്ടർ കുരികേശ് മാത്യൂസാറ്, മഹാത്മ ഭാരവാഹികളായ കോശി. കെ.ജോൺ ,ജോർജ് പണിക്കർ , സുനിൽകുമാർ , വേണു , രക്ഷകർത്താക്കൾ എന്നിവർ ചേർന്ന് ലളിതമായ രീതിയിൽ സ്വീകരിച്ചു.

More Articles

English