രാജ്യം 75-ം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ മഹാത്മ ട്രസ്റ്റ്&ലൈബ്രറിയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കംകുറിച്ച് അമ്പലക്കര ഗ്രൗണ്ടിൽ ബഹു.കൊടിക്കുന്നിൽ സുരേഷ് എം.പി ദേശീയപതാക ഉയർത്തുന്നു.
മഹാത്മാഗാന്ധിക്ക് ജന്മം കൊടുത്ത ഭാരതത്തിൽ ജീവിക്കാൻ കഴിഞ്ഞത് പുണ്യം. കൊടിക്കുന്നിൽ സുരേഷ് എംപി. കൊട്ടാരക്കര, ലോകം ആരാധിക്കുന്ന നേതാവ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ജന്മം കൊടുത്ത ഭാരതത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ പുണ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മഹാത്മ റിസർച്ച് ലൈബ്രറിയും സ്പോർട്സ് അക്കാദമിയും ചേർന്ന് നടത്തിയ സ്വാതന്ത്ര്യദിനാഘോഷം രാവിലെ അമ്പലക്കര ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ ചെയർമാൻ എ ഷാജു മുഖ്യ അതിഥി ആയിരുന്നു.മഹാത്മ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് മഹാത്മാ സ്പോർട്സ് അക്കാദമി ഡയറക്ടർ മുൻ ഇന്ത്യൻ ഫുട്ബോൾ താരം കുരി കേശ്മാത്യു ട്രോഫികളും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷാജി എ.എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മഹാത്മയിൽ പരിശീലനം നടത്തിവരുന്ന കുട്ടികളിൽ എസ്.എസ്.എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ കൗൺസിലർ കണ്ണാട്ട് രവി മൊമെന്റോ കൾ നൽകി ആദരിച്ചു. ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കോർഡിൽ സൂപ്പർ ടാലന്റ് അവാർഡ് അർഹയായ ഇസ്സാ മറിയം ഷെഹറുവിന് മഹാത്മ ആദരിച്ചു. മഹാത്മാ വൈസ് പ്രസിഡണ്ട് കെ.ജി റോയ് അധ്യക്ഷനായിരുന്നു. യോഗത്തിൽ പി ഹരികുമാർ,സുരേന്ദ്രൻ നായർ,കോശി കെ ജോൺ, രാജേഷ് കുമാർ.ആർ, ബി പ്രദീപ്കുമാർ, ബിജു ഫിലിപ്പ്, രഞ്ജിത്ത് എ.ജി, എസ് എ കരീം, അഡ്വ.ലക്ഷ്മി അജിത്, രേഖ ഉല്ലാസ്, ശാലിനി വിക്രമൻ, ജോർജ് പണിക്കർ, അന്തമൺ ശ്രീകുമാർ ,ജയൻ ജോർജ്, തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.