InterSchool Quiz Competition

Logo

#മഹാത്മാ ഇന്റർസ്കൂൾ #ക്വിസ്മത്സരം:- കൊട്ടാരക്കര #ബോയ്സ് എച്ച്.എസ്.എസ് #ജേതാക്കൾ. കൊട്ടാരക്കര:-സ്വാതന്ത്ര്യത്തിന്റെ 75-ം വാർഷികവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര മഹാത്മ റിസർച്ച് ലൈബ്രറി നടത്തിയ ഇന്റർ സ്കൂൾ മത്സരത്തിൽ കൊട്ടാരക്കര ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം കെ.ആർ.ജി.പി.എം.എച്ച്.എസ് ഓടനാവട്ടം സ്കൂളും, മൂന്നാം സമ്മാനത്തിന് രണ്ട് ടീം അർഹരായി ഇ.വി.എച്ച്.എസ് നെടുവത്തൂർ, ഇ.വി.എച്ച്.എസ്.എസ് നെടുവത്തൂർ എന്നിവയാണ്. വിജയികൾക്ക് ആഗസ്റ്റ് 15ന് രാവിലെ 8.30ന് മഹാത്മ സ്പോർട്സ് അക്കാഡമി അമ്പലക്കര ഗ്രൗണ്ടിൽ നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വച്ച് സമ്മാനം നൽകും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് തയ്യാറാക്കി ചോദിച്ചത്. ഇന്റർ സ്കൂൾ മത്സരം കൊട്ടാരക്കര സ്വദേശിയും ഡബ്ല്യൂ. എച്.ഒ ഏഷ്യ പസഫിക് ടെക്നിക്കൽ അഡ്വൈസറുമായ ഡോക്ടർ പി.എസ് രാകേഷ് ഉദ്ഘാടനം ചെയ്തു. മഹാത്മ പ്രസിഡന്റ് ശ്രീ.പി.ഹരികുമാർ. സെക്രട്ടറി ബി. സുരേന്ദ്രൻ നായർ, ട്രഷറർ കോശി.കെ. ജോൺ,ജോയിൻ സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡണ്ട് കെ.ജി.റോയ്,രഞ്ജിത് എം.ജി, അഡ്വക്കേറ്റ് ലക്ഷ്മി അജിത്ത്, രേഖ ഉല്ലാസ്, ശ്രീലക്ഷ്മി,എസ് കരീം, സുനിൽ പള്ളിക്കൽ, എന്നിവർ പങ്കെടുത്തു.

More Articles

Malayalam